ക്രിസ്മസ് - പുതുവത്സര സംഗമം
1493185
Tuesday, January 7, 2025 6:01 AM IST
തിരുവനന്തപുരം: ഇന്റർ കൾച്ചറൽ എക്യൂമെനിക്കൽ പ്രസ്ഥാനമായ എബൻഡന്റ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര സംഗമം വിവിധ സഭകളുടെ സഹകരണത്തോടെ മരുതൂർ സിഎസ്ഐ പള്ളിയിൽ സംഘടിപ്പിച്ചു.
പ്രതിസന്ധികളുടെ ലോകത്ത് ആശ്വാസവും സമാധാനവും വാഗ്ദാനം ചെയ്യുതാണ് ക്രിസ്മസിന്റെ സന്ദേശമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ബിലീവിയേഴ്സ് ചർച്ച് ബിഷപ് ഡോ.മാത്യൂസ് മാർ സിൽവാനിയോസ് പറഞ്ഞു.
ക്രിസ്തുവിന്റെ സ്നേഹം ഉൾക്കൊള്ളുവാൻ വിശ്വാസികൾക്കു കഴിയണമെും അദ്ദേഹം കൂട്ടിച്ചേർത്തു. മരുതൂർ സിഎസ്ഐ പള്ളി വികാരി റവ. ഡോ. ഡി. ജോവിൻസ്ലോ അധ്യക്ഷത വഹിച്ചു. കെസിസി സീനിയർ സിറ്റിസസ് കമ്മീഷൻ ചെയർമാൻ ഫാ. ഡോ. ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്കോപ്പ ക്രിസ്മസ്-പുതുവൽസര സന്ദേശം നൽകി.
യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് ആത്മീയ ഉപദേഷ്ടാവ് റവ. ഡബ്ല്യു. ലിവിംഗ്സ്റ്റൻ, എബൻഡന്റ് ലൈഫ് ഇന്ത്യ പ്രസിഡന്റ് ഷെവലിയാർ ഡോ. കോശി എം. ജോർജ്, റവ. ജസ്റ്റിൻ ജോണ്, എം.ജി.ജെയിംസ്, ലിജിൻ ഗോൾഡൻ എന്നിവർ പ്രസംഗിച്ചു. വിവിധ സഭകളുടെയും സംഘടനകളുടെയും ക്വയറുകൾ കാരൾഗാനങ്ങൾ ആലപിച്ചു. എക്യൂമെനിക്കൽ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയ റവ. എസ്. ഗ്ലാഡ്സറ്റന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.