അഗസ്ത്യാർകൂടം ട്രക്കിംഗിനുള്ള ബുക്കിംഗ് ആരംഭിച്ചു
1493474
Wednesday, January 8, 2025 5:58 AM IST
കാട്ടാക്കട: അഗസ്ത്യാർകൂടം ട്രക്കിങ്ങിനുള്ള ബുക്കിംഗ് ആരംഭിച്ചു. ആദ്യഘട്ട ബുക്കിംഗ് ഓൺലൈനിൽ ഇന്ന് മുതൽ. ട്രെക്കിങ്ങിനുള്ള ആദ്യഘട്ട ബുക്കിംഗ് ഓൺലൈനിൽ ഇന്ന് ആരംഭിക്കും.
സ്വന്തമായി ഇന്റർനെറ്റ് കണക്ഷനും നെറ്റ ബാങ്കിംഗ് / ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് സൗകര്യമുള്ളവർക്ക് ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കേരള വനം വകുപ്പിന്റെ www.forest .kerala.go v.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline .gov.in/tre kking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെക്കിങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത് 20 മുതൽ 31 വരെയാണ് ആദ്യഘട്ട ട്രെക്കിംഗ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം.
ട്രെക്കിംഗിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഭക്ഷണം ഇല്ലാതെ ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 2,500 രൂപയാണ്. ഒരു ടിക്കറ്റിൽ പരമാവധി അഞ്ചു പേരുകൾ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അക്ഷയകേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവരിൽ നിന്നും ടിക്കറ്റ് നിരക്കിന് പുറമേ പേയ്മെന്റ് ഗേറ്റ് വേ ചാർജും സേവന നിരക്കും ചേർത്ത് തുക ഈടാക്കുന്നതായിരിക്കും.
ബുക്ക് ചെയ്ത 18 വയസു മുതൽ പ്രായമുള്ളവർക്ക് ഏഴു ദിവസത്തിനുള്ളിൽ റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
എങ്കിൽ മാത്രമേ ട്രെക്കിംഗ് അനുവദിക്കുകയുള്ളൂ. 14 മുതൽ 18 വയസ് വരെ പ്രായമുള്ളവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഒപ്പം രക്ഷകർത്താവിന്റെ അനുമതിപത്രവും ഹാജരാക്കണം.
ട്രെക്കിംഗ് ആരംഭിക്കുന്നതിനായി മുമ്പായാണ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഒരു ദിനം 100 പേർക്ക്. മാത്രമേ പ്രവേശനം നൽകൂ.