ഭിക്ഷാടകയെ വീട്ടിനുളളിൽ പൂട്ടിയിട്ട കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കി
1493460
Wednesday, January 8, 2025 5:51 AM IST
കാട്ടാക്കട: ഭിക്ഷ തേടിയെത്തിയ സ്ത്രീയെ വീട്ടിനുളളിൽ പൂട്ടിയിട്ട കേസിൽ അറസ്റ്റിലായ പോലീസുകാരൻ ഉൾപ്പെടെയുള്ള രണ്ടുപേരുടെ ജാമ്യം കോടതി റദ്ദാക്കി.
വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ പൂവച്ചൽ വീരണകാവ് പലേലി മൺവിളവീട്ടിൽ ലാലു (45 ) സുഹൃത്ത് കുറ്റിച്ചൽ മേലെമുക്ക് സിതാര ഭവനിൽ സജിൻ (46 ) എന്നിവരെയാണ് കാട്ടാക്കട കോടതി റിമാൻഡ് ചെയ്തത്.
ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഒരു ദിവസത്തെ ജാമ്യം നൽകിയിരുന്നു. ഇത് വിവാദമായി മാറിയതിനെ തുടർന്ന് ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി ഇവരെ ജയിലിലാക്കുകയായിരുന്നു.
ഭിക്ഷാടകയെ 20 രൂപ നൽകാമെന്ന് പറഞ്ഞാണ് വീട്ടിനുള്ളിലേക്ക് കയറ്റിമുറിയിൽ പൂട്ടിയിട്ടത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.