കോൺഗ്രസ് നേതൃത്വം വീടുകൾ സന്ദർശിച്ചു
1493182
Tuesday, January 7, 2025 6:01 AM IST
വെഞ്ഞാറമൂട് : വേങ്കമല, മരുതുംമൂട്, മാമ്മൂട് മേഘലയിലെ വീടുകൾ സന്തർശിച്ച് കോൺഗ്രസ് നേതാക്കൾ. പ്രദേശത്തെ പാറ ക്വാറിയുടെ അനധികൃത പ്രവർത്തനം മൂലം സമീപത്തെ വീടുകൾ ദുരിതത്തിലായിരുന്നു. ക്വാറിയുടെ പ്രവർത്തനത്തിനെതിരേ നിരവധി പരാതികൾ അധികൃതർക്കു നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപറയുന്നു.
പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്പോടക വസ്തുക്കളുടെ പ്രകമ്പനത്തിൽ സമീപത്തെ ഏറെക്കുറേ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു. സ്ഥലത്തെത്തിയ കേൺഗ്രസ് നേതാക്കൾ കഷ്ടതകൾ അനുഭവിക്കുന്ന വീടുകൾ നേരിട്ടു സന്ദർശിച്ചു.
ദുരന്ത നിവാരണ അഥോറിട്ടിയും, സംസ്ഥാന പരിസ്ഥിതി കൗൺസിലും പ്രവർത്തനാനുമതി നൽകരുത് എന്ന് പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടും തെതെറ്റായ വിവരങ്ങൾ നൽകിയാണ ക്വാറി പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. ക്വാറിക്കെതിരേ ബഹുജന പ്രക്ഷോഭം നയിക്കുമെന്ന ഉറപ്പ് കോൺഗ്രസ് നേതാക്കൾ നൽകി. നേതാക്കളായ ജി. പുരുഷാത്തമൻ നായർ, ജഗ്ഫർ ഖാൻ, മിനി, താഹിർ , റാണി, കോമളവല്ലി തുടങ്ങിയവർ നേതൃത്വം നൽകി.