കൊ​ല്ലം: സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച 10 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 884 ഓ​ട്ടോ​ക​ൾ പ​രി​ശോ​ധ​യ്ക്ക് വി​ധേ​യ​മാ​ക്കി. 10 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നും മൂ​ന്നു​പേ​ർ​ക്കെ​തി​രെ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​നും കേ​സെ​ടു​ത്തു.

യൂ​ണി​ഫോം ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 41 പേ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി. ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ ഓ​ടി​യ 13 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ന് ഒ​രാ​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. ജി​ല്ല​യി​ലെ 60 ഓ​ളം ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ സ്റ്റേ​ഷ​ൻ പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളും ക​ണ്‍​ട്രോ​ൾ​റൂം വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ത്തി.

15 ഇ​ൻ​സ്പെ​ക്ട​ർ​മാ​രും 40 എ​സ്ഐ മാ​രു​മ​ട​ക്കം 150 ഓ​ളം പോ​ലീ​സു​കാ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍റ് ചെ​യ്യു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പ് വ​രു​ത്താ​നാ​യി തു​ട​ർ​ന്നും അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.