പേ​രൂ​ര്‍​ക്ക​ട: യു​വ വോ​ട്ട​ര്‍​മാ​രെ വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍ കൂ​ടു​ത​ലാ​യി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് കോ​ള​ജു​ക​ളി​ലും പൊ​തു​വി​ട​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി പ​റ​ഞ്ഞു.

2025-ലെ ​സ്‌​പെ​ഷ​ല്‍ സ​മ്മ​റി റി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ, ലോ​ക്‌​സ​ഭ ഇ​ല​ക്ഷ​നു​ക​ള്‍​ക്കു​ള്ള ബൂ​ത്ത് തി​രി​ച്ചു​ള്ള അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്.

അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ വോ​ട്ട​ര്‍​മാ​രെ​യും വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ഇ​ല​ക്ഷ​ന്‍ വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന​ത്. വോ​ട്ട​ര്‍​പ്പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കും. മ​രി​ച്ച വ്യ​ക്തി​ക​ളു​ടെ പേ​രു​ക​ള്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

2014 ഒ​ക്ടോ​ബ​ര്‍ 29-നാ​ണ് ക​ര​ട് വോ​ട്ട​ര്‍​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പു​തു​ക്കി​യ വോ​ട്ട​ര്‍​പ്പ​ട്ടി​ക പ്ര​കാ​രം 28,37,653 വോ​ട്ട​ര്‍​മാ​രാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ല്‍ 25,557 പേ​ര്‍ യു​വ വോ​ട്ട​ര്‍​മാ​രാ​ണ്.
സ​ബ് ക​ള​ക്ട​ര്‍ ഒ.​വി .ആ​ല്‍​ഫ്ര​ഡ്, എ​ഡി​എം ടി.​കെ. വി​നീ​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.