തി​രു​വ​ന​ന്ത​പു​രം: 'പ​റ​ഞ്ഞു തീ​ര്‍​ത്തൊ​രെ​ന്‍ പ്രാ​ണ​നെ മൂ​ര്‍​ച്ച​യേ​റി​യ കാ​തു​മാ​യി നീ ​കേ​ള്‍​ക്കു​ക എ​രി​ഞ്ഞു തീ​ര്‍​ന്നോ​രെ​ന്‍റെ ജീ​വ​നെ മ​നു​ഷ്യ​നാ​യി മാ​ത്രം നീ ​അ​റി​യു​ക' ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ളം ക​വി​താ ര​ച​നാ​മ​ത്സ​ര​ത്തി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യ അ​ദൈ്വ​ത് ര​മേ​ശി​ന്‍റെ ക​വി​ത​യി​ലെ വ​രി​ക​ളാ​ണി​ത്. അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട മ​നു​ഷ്യ​രെ​ക്കു​റി​ച്ചു​ള്ള ആ​ഴ​മേ​റി​യ ര​ച​ന​ക​ളാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്.

"ക​ഥ​ക​ള്‍ അ​വ​ശേ​ഷി​ച്ചു പോ​യ ഒ​രാ​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ര്‍​ത്തു​ന്ന ര​ച​ന​ക​ളാ​ണ് വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളു​ടെ സം​ഘ​ര്‍​ഷ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​ണ് പു​തു​ത​ല​മു​റ.

ദാ​രി​ദ്ര്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ടും​ബ​ത്തി​ന്‍റെ ക​ഥ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യി പ​റ​ഞ്ഞ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കീ​ര്‍​ത്തി ആ​ര്‍ എ​ല്ലി​ന്‍റെ ചെ​റു​ക​ഥ​യ്ക്ക് എ ​ഗ്രേ​ഡ് ല​ഭി​ച്ചു. "ഇ​ര​ക​ള്‍' എ​ന്ന പ​ദ​ത്തെ പു​ന​ര്‍​നി​ര്‍​വ​ചി​ക്കു​ക​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ അ​ന​ഘ ജ​യ​കു​മാ​ര്‍. പു​രു​ഷ​ന്മാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ലൈം​ഗി​ക ചൂ​ഷ​ണം എ​ന്തു കൊ​ണ്ട് സ​മൂ​ഹം ചോ​ദ്യം ചെ​യ്യു​ന്നി​ല്ല എ​ന്ന​താ​ണ് അ​ന​ഘ​യു​ടെ ക​ഥ​യു​ടെ ഇ​തി​വൃ​ത്തം.

സ​മൂ​ഹ​ത്തി​ല്‍ കാ​ണു​ന്ന വി​പ​ത്തു​ക​ളെ ക​ഥ​ക​ളാ​യും ക​വി​ത​ക​ളാ​യും വ്യാ​ഖാ​നി​ക്കു​ന്ന വേ​ദി​യാ​യി മാ​റു​ക​യാ​ണ് ക​ലോ​ത്സ​വ​ത്തി​ലെ ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍. ക​ന്ന​ഡ, ത​മി​ഴ്, ഹി​ന്ദി, സം​സ്‌​കൃ​തം, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ല്‍ മ​നു​ഷ്യ​ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ര​ച്ചു​കാ​ട്ടു​ന്ന വേ​റി​ട്ട കൃ​തി​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ക​ലോ​ത്സ​വം .