‘സഹപാഠി’ പദ്ധതി ഉദ്ഘാടനം ചെയ്തു
1493475
Wednesday, January 8, 2025 5:58 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന സഹപാഠി പാഠ്യ പദ്ധതി സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ പെരുങ്കടവിള ഗവ. ലോവര്‍ പ്രൈമറി ബോയ്സ് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് എസ്. സുരേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രജികുമാര്‍, വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സെക്രട്ടറി ജഗദമ്മ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, ആസൂത്രണ സമിതി അംഗങ്ങളായ അനശ്വര, വേലുകുട്ടിപിള്ള, ഹേമടീച്ചര്‍, വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.