പ്രതിധ്വനി ടെക്നോപാർക്ക് പ്രീമിയർ ലീഗ് ഇന്ന് ആരംഭിക്കും
1493467
Wednesday, January 8, 2025 5:58 AM IST
തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റിനു ടെക്നോപാർക്ക് വേദിയാകുന്നു. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കുന്ന ’ടെക്നോപാർക്ക് പ്രീമിയർ ലീഗ്’(ടിപിഎൽ) ഇന്ന് ഉച്ചകഴിഞ്ഞു 3.30 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ, മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വി.എ. ജഗദീഷ്, ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോണ്‍സറായ ഫേവറിറ്റ് ഹോംസ് ഡയറക്ടർ മുസഫർ അഹമ്മദ് എന്നിവർ പങ്കെടുക്കും.
പുരുഷ വിഭാഗത്തിൽ 164 ടീമുകളും വനിതാ വിഭാഗത്തിൽ 30ലധികം ടീമുകളുമാണ് പങ്കെടുക്കുക. ഉദ്ഘാടനത്തിനുശേഷം നിലവിലെ ചാന്പ്യന്മരായ എച്ച് ആൻഡ് ആർ ബ്ലോക്കും വിവിധ കന്പനികളുടെ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന ’പ്രതിധ്വനി ഇലവനുമായി’ പ്രദർശന ക്രിക്കറ്റ് മത്സരവും ഉണ്ടാകും.