സ്കൂൾ, കോളജുകളിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം
1493183
Tuesday, January 7, 2025 6:01 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിലെ സ്കൂൾ കോളജ്കളിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി നഗരസഭക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഐഎൻടിയൂസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
2000- 2005 കാലഘട്ടത്തിൽ യൂഡിഎഫ് നഗരസഭ കൊണ്ടുവന്ന ക്ലീൻ കേരള പദ്ധതിയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വന്നതാണ് ഈ ദുർവിധിക്കു കാരണമായി തീർന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗൻ അധ്യക്ഷത വഹിച്ചു.
ഡി സിസി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ, എസ്. ശ്രീരംഗൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ആർ. അഭയൻ, ജില്ലാ ജനറൽ സെക്രട്ടറി കോരാണി സഫീർ, ജെ. ശശി, കെ. കൃഷ്ണമൂർത്തി, ആലംകോട് സഫീർ, സലിം, നാസർ പള്ളിമുക്ക്, വിജയൻ സോപാനം, ആർ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.