ഗുഡ്സ്ഓട്ടോക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു
1493461
Wednesday, January 8, 2025 5:51 AM IST
പൂന്തുറ: അമ്പലത്തറ മില്‍മയ്ക്ക് സമീപത്ത് ലോഡുമായി പോയ പെട്ടി ഓട്ടോയ്ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചതിനെ തുടര്‍ന്ന് ബസിന്റെ മുന്നിലെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.15 ഓടെയായിരുന്നു അപകടം.
കിഴക്കേക്കോട്ടയില്‍ നിന്നും പൂവാറിലേയ്ക്ക് പോകുകയായിരുന്ന പുവാര്‍ ഡിപ്പോയിലെ ബസാണ് മുന്നേ പോയ ഓട്ടോയില്‍ ഇടിച്ചത്. ഓട്ടോ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബസ് ഓട്ടോയുടെ പിന്നില്‍ ഇടിക്കുകയും പുറത്തേക്ക് തളളി നിന്ന കമ്പി ബസിന്റെ ഗ്ലാസ് തകര്‍ത്ത് അകത്തേയ്ക്ക് കുത്തിക്കയറുകയുമായിരുന്നു.
സംഭവത്തില്‍ ആള് അപായമില്ല. ബസും ഓട്ടോയും ഒരേ ദിശയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ പൂന്തുറ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.