പ്രതിഷേധ ധർണ സംഘടിപ്പിച്ചു
1493180
Tuesday, January 7, 2025 6:01 AM IST
വെഞ്ഞാറമൂട്: കേരള പ്രദേശ് കർഷക കോൺഗ്രസ് പുല്ലമ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് പുല്ലമ്പാറ കൃഷിഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ് ഉദ്ഘാടനം ചെയ്തു.
മണ്ണയം രാജൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, ബിനു എസ്. നായർ, പുരുഷോത്തമൻ നായർ, അൻവർ ജോയ്, തേമ്പാമൂട് ജഹുർ ഖാൻ, വെഞ്ഞാറമൂട് കൃഷ്ണൻകുട്ടി, ജാഫർ മുസലിയാർ, ജഹാംഗീർ അമ്പലം മുക്ക്, കല്ലറ സുനിൽ, മിനി എന്നിവർ പ്രസംഗിച്ചു.
കേരള പ്രദേശ് കർഷക കോൺഗ്രസ് പുല്ലമ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു.