ടാപ്പിംഗ് തൊഴിലാളി ആറ്റില്‍ മരിച്ച നിലയില്‍
1493114
Monday, January 6, 2025 11:29 PM IST
വെഞ്ഞാറമൂട്: റബര്‍ ടാപ്പിംഗ് തൊഴിലാളിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലനാട് ഭഗവതി വിലാസത്തില്‍ അനില്‍ കുമാറാണ് (51) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വാമനപുരം ആറിന്റെ മണ്ണടിക്കടവ് ഭാഗത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസ് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെ അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. തുടര്‍ന്നു പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
ജോലിക്കഴിഞ്ഞു കൈകാലുകള്‍ വൃത്തിയാക്കാനായി ആറ്റിലിറങ്ങിയപ്പോള്‍ ചുഴിയില്പെട്ടതായിരിക്കാമെന്നാണു നിഗമനം. ഭാര്യ: സീമ. മക്കള്‍: അഭിജിത്, അഭിരാമി, അനിഷ്മ.