തിരുവനന്തപുരം വിമാനത്താവളത്തിന് ക്യൂസിഎഫ്ഐ ദേശീയ പുരസ്കാരം
1491920
Thursday, January 2, 2025 7:02 AM IST
വലിയതുറ: ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്ഐ) പ്രവർത്തന മികവിനുള്ള ദേശീയ എക്സലൻസ് പുരസ്കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.
തുടർച്ചയായ രണ്ടാം വർഷമാണു തിരുവനന്തപുരം വിമാനത്താവളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. സുരക്ഷിതമായ വ്യോമഗതാഗതം ഉറപ്പുവരുതുന്നതിനൊപ്പം സുസ്ഥിര വികസന പദ്ധതികളും പരിഗണിച്ചാണ് പുരസ്കാരം.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ് കാരം ഏറ്റുവാങ്ങി.