തിരുവനന്തപുരം സിനഡിന്റെ 68-ാമത് ലൂഥറൻ മഹാസംഗമം ഇന്ന്
1491918
Thursday, January 2, 2025 7:02 AM IST
തിരുവനന്തപുരം: തിരുവനന്തപുരം സിനഡിന്റെ 68-ാമത് ലൂഥറൻ മഹാ സംഗമം ഇന്ന് ഉച്ച കഴിഞ്ഞ് 4.30ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
നവീകരണത്തോടനുബന്ധിച്ച് രൂപീകൃതമായ ലൂഥറൻ സഭ 1911-ൽ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലിൽ പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് വളർന്നു കേരളത്തിലുടനീളം വ്യാപിക്കുകയും ചെയ്തു.
1956-ൽ രൂപീകൃതമായ തിരുവനന്തപുരം സിനഡ് വളരെ ശക്തമായ രീതിയിൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ചു വരുകയാണ്.
പേരൂർക്കട കൺകോർഡിയ ലൂഥറൻ ചർച്ചിൽ നടക്കുന്ന ആഘോഷപരിപരികളിൽ വട്ടിയൂർക്കാവ് എംഎൽഎ അഡ്വ. വി.കെ. പ്രശാന്ത് മുഖ്യാഥിതിയായിരിക്കും.
സിനഡ് പ്രസിഡന്റ് റവ. ഡോ. മോഹൻ മാനുവേൽ, കൺകോർഡിയ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. ടി. സാമുവൽ, മോസ്റ്റ് റവ. ഡോ. ജോസഫ് സാമുവൽ കറുകയിൽ എന്നിവർ ആശംസ സന്ദേശങ്ങൾ നൽകുമെന്നു തിരുവനന്തപുരം സിനഡ് സെക്രട്ടറി എ . പ്രമോദ് കുമാർ അറിയിച്ചു.
സിനഡ് തലത്തിൽ നടത്തിയ കലാ-കായിക-വിജ്ഞാന മത്സരങ്ങളിലെ വിജയികളായവരെ ആദരിക്കും.