ലൈഫ് പദ്ധതി തുക ലഭിച്ചില്ല : വികലാംഗനായ വയോധികൻ പഞ്ചായത്ത് പടിക്കൽ കിടന്നു പ്രതിഷേധിച്ചു
1491925
Thursday, January 2, 2025 7:11 AM IST
നെടുമങ്ങാട്: ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന്റെ തുക നൽകുന്നില്ലെന്ന് ആരോപിച്ച് വികലാംഗനായ വയോധികൻ പഞ്ചായത്ത് പടിക്കൽ കിടന്നു പ്രതിഷേധിച്ചു. അരുവിക്കര പഞ്ചായത്തിനു മുൻപിലായിരുന്നു സംഭവം.
വെമ്പന്നൂർ കരിവിലാഞ്ചിവിള സ്വദേശിനി ശകുന്തളക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ രണ്ടാംഘട്ട തുക നൽകുവാൻ കാലതാമസം വരുത്തുന്നു എന്നാരോപിച്ചാണ് കൈക്ക് സ്വാധീനമില്ലാത്ത ഭർത്താവ് സോമൻ(67) പഞ്ചായത്ത് പടിക്കൽ കിടന്നു പ്രതിഷേധിച്ചത്.
ജീവനക്കാരെത്തിയതോടെ പഞ്ചായത്തിനുള്ളിൽ കയറാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. തുടർന്നു പഞ്ചായത്ത് സെക്രട്ടറി അരുവിക്കര പോലീസിൽ അറിയിച്ചു. പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് വിട്ടയച്ചുവെങ്കിലും ഇയാൾ പോലീസ് സ്റ്റേഷന് മുന്പിലും കിടന്ന് പ്രതിഷേധിച്ചു.
തനിക്കുണ്ടായിരുന്ന വീട് പൊളിച്ചാണ് പുതിയ വീട് നിർമാ ണം തുടങ്ങിയതെന്നും എന്നാൽ കഴിഞ്ഞ 15 മാസമായി രണ്ടാം ഘട്ട തുക നൽകുന്നില്ലെന്നും സോമൻ ആരോപി ച്ചു. എന്നാൽ ലൈഫ് പദ്ധതി പ്രകാരം സർക്കാർ സംവിധാനം ഉൾപ്പെടെ അഞ്ചുവിഭാഗം ചേർന്നാണു ഫണ്ട് അനുവദിക്കുന്നതെന്നും പഞ്ചായത്തിന് ഇതിൽ ഇടപെടാനാകില്ലന്നും 196 പേർക്ക് 1,70,000 ആദ്യ ഗഡുവും രണ്ടാം ഘട്ട പണം 1,30,000 ട്രഷറിയിൽ എത്തിയെന്നും
സോമന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു മൂന്നു ദിവസത്തിനകം ഫണ്ടെ ത്തുമെന്നും ഇതു വെറും രാഷ്ട്രീയ പ്രേരിത സമരമാണെന്നും അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല പറഞ്ഞു. നാട്ടുകാർ ഇടപെട്ടു അനുനിയിപ്പിച്ചതോടെ സോമ ൻ സമരം അവസാനിപ്പിച്ചു.