കേരള കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്
1491919
Thursday, January 2, 2025 7:02 AM IST
തിരുവനന്തപുരം: 66-മത് കേരള കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 219 പോയിന്റോടെ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 155 പോയിന്റോടെ കോഴിക്കോട് ജില്ലയും 126 പോയിന്റോ ടെ മലപ്പുറവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍, ജൂണിയര്‍, സബ്ജൂണിയര്‍ വിഭാഗങ്ങളിലായി 1200ലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു.
കോലിയകോട് എന്‍. കൃഷ്ണന് നായരുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സിനിമ സംവിധായകന് ബാലു കിരിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആര്. വസന്ത മോഹന്‍, ഡോ. അമ്പു ആര്. നായര്‍, കെ. സുനില്‍ കുമാര്‍, എം.കെ. രാജാഗോപാലന്‍, ജി. രാധാകൃഷ്ണന്, കെ.വി. കൃഷ് ണദാസ്, പി.വി. സോമന് തുടങ്ങിയവര്‍ പങ്കെടുത്തു.