വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
1491924
Thursday, January 2, 2025 7:11 AM IST
പാറശാല: പാറശാലയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാറശാല ചെങ്കവിള കുഴിവിള വീട്ടില്‍ സുധീഷ് (25) നെയാണ് പോലീസ് പിടികൂടിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെയായിരുന്നു യുവാവിന്റെ അതിക്രമം.
കഴിഞ്ഞദിവസം വൈകുന്നേരം വിദ്യാര്‍ഥിനി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ ഇടവഴിയില്‍വച്ച് ബൈക്കിലെത്തിയ സുധീഷ് വിദ്യാര്‍ഥിനിയെ അ പമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ നിലവിളികേട്ടു നാട്ടുകാര്‍ എത്തിയതോടെ സുധീഷ് ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്നു രക്ഷിതാക്കള്‍ പാറശാല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.