മിതൃമ്മല സ്നേഹതീരം അന്തേവാസികൾക്കൊപ്പം ക്രിസ്മസ്
1491928
Thursday, January 2, 2025 7:11 AM IST
പാലോട്: മിതൃമ്മല സ്നേഹതീരം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളായ അമ്മമാർക്ക് സ്നേഹത്തിന്റെ ബിരിയാണി വിളമ്പി കള്ളിപ്പാറ റസിഡൻസ് അസോസിയേഷൻ. അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിവരുന്ന പ്രതിമാസ പൊതിച്ചോർ വിതരണത്തിന്റെ ഭാഗമായാണ് ക്രിസ്മസ് പുതുവത്സരം പ്രമാണിച്ചു ബിരിയാണി വിളമ്പിയത്.
സുമനസുകളായ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണു ബിരിയാണി സദ്യ സമ്മാനിച്ചത്. സ്നേഹതീരത്തിൽ നടന്ന ചടങ്ങിൽ സ്നേഹതീരം മേധാവി സിസ്റ്റർ ലിസി നന്ദി പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് വി.എൽ. രാജീവ്, സെക്രട്ടറി വിക്ടർ തോമസ്, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാകേഷ്, എൽ. ആർ.ബിന്ദു എന്നിവർ പങ്കെടുത്തു.