കാര്‍ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1491917
Thursday, January 2, 2025 7:02 AM IST
പാറശാല: പാറശാല അയിര കുളത്തില്‍ കാര്‍ നിയന്ത്രണം വിട്ടു കുളത്തിലേക്കു മറിഞ്ഞു യുവാവ് മരിച്ചു. അയിര സ്വദേശി പ്രദീപാണ് മരിച്ചത്. അഞ്ചുപേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
പ്രദീപിനെ കൂടാതെ അയിര സ്വദേശികളായ സഞ്ജു, സജീവ്, സജു, ചിക്കു, എന്നിവരാണ് കാറിലുണ്ടായിരുന്നത്. ചിക്കുവാണ് കാറിന്റെ ഉടമ. സജീവ്, പ്രദീപ് എന്നിവരെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തിനു സുരക്ഷാ വേലിയില്ലാത്തതാണ് അപകടത്തിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്.