പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1491064
Monday, December 30, 2024 6:46 AM IST
മെഡിക്കല്‍കോളജ്: പോക്സോ കേസുമായി ബന്ധപ്പെട്ട് യുവാവിനെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് മുക്കം മുത്തേരി ഹൗസില്‍ അജ്മല്‍ (24) ആണ് അറസ്റ്റിലായത്.
സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും അറസ്റ്റും.
സൈബര്‍ സിറ്റി എസിപി നിയാസിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫി, എസ്.ഐ. വിഷ്ണു, സിപിഒ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.