യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈല്‍ഫോണ്‍ കവർന്നു
1491061
Monday, December 30, 2024 6:46 AM IST
മെഡിക്കല്‍കോളജ്: യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈല്‍ഫോണ്‍ അപഹരിച്ച സംഭവത്തില്‍ മൂന്നുപേരെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി.
മുട്ടത്തറ ശ്രീവരാഹം നളിനി വിഹാറില്‍ പ്രമോദ് ചന്ദ്രന് (37), നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ കുടവന്കോട് കോളനി സുജിത് ഭവനില്‍ സുജിത് (34), പെരുമ്പഴുതൂര്‍ വഴുതൂര്‍ പന്തപ്ലാവിള വീട്ടില്‍ ബിനീഷ് (29) എന്നിവരാണ് പിടിയിലായത്.
കൊല്ലം ചയമംഗലം എസ്എസ് ബില്‍ഡിംഗ്സില്‍ ഷരീഫിന്റെ മകന് ആഷിഖ് (29) ആണ് പരാതിക്കാരന്. ചാലക്കുഴി ലെയിനില്‍ നിന്നും പ്രതികള്‍ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോകുകയും നെയ്യാറ്റിന്‍കര ഭാഗത്തുവച്ച് ഒരുലക്ഷം രൂപ വിലമതിക്കുന്ന ഫോൺ കവരുകയുമായിരുന്നു.
സൈബര്‍ സിറ്റി എസിപി നിയാസ്, കണ്ട്രോള് റൂം സിഐ അജിത്, മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫി, എസ്ഐ ലഞ്ചുലാല്‍, ജിഎസ്ഐ ജയകുമാര്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.