അനുസ്മരണം സംഘടിപ്പിച്ചു
1491060
Monday, December 30, 2024 6:46 AM IST
വിതുര : കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അനുസ്മരണം സംഘടിപ്പിച്ചു. വിതുര മണ്ഡലം പ്രസിഡന്റ് ഇ. എം. നസിർ അധ്യക്ഷത വഹിച്ചു.
അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളും മതേതര വിശ്വാസികളും പങ്കെടുത്തു. അനുസ്മരണ പ്രമേയം മണ്ഡലം ജനറൽ സെക്രട്ടറി സതീദേവി അവതരിപ്പിച്ചു.
കെപിസിസി സെക്രട്ടറി ബി. ആർ. എം. ഷഫീർ, ഡിസിസി ജനറൽ സെക്രട്ടറി എൽ. കെ. ലാൽ റോഷൻ, സിപിഎം ഏരിയ കമ്മിറ്റി അംഗം ചായം സഞ്ജയൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്. റഷീദ്, ഷാഹുൽനാഥ് അലിഖാൻ, പറണ്ടോട് ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.