പാ​റ​ശാ​ല: പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ലി​ല്‍ ആം​ബു​ല​ന്‍​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രു​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്ന് ആം​ബു​ല​ന്‍​സ് സു​കു​മാ​ര​ന്‍(41) നെ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്രി​ക​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​ദേ​ശ​ത്ത് സ്ഥി​രം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഒ​രു മാ​സ​ത്തി​നി​ടെ പ​ര​ശു​വ​യ്ക്ക​ലി​ല്‍ ന​ട​ന്ന 12ാമ​ത്തെ അ​പ​ക​ട​മാ​ണ് ഇ​ത്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക ക​ഴി​ഞ്ഞ ആ​ഴ്ച ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു.