തിരുവനന്തപുരം അതിരൂപതയില്‍ ജൂബിലി വര്‍ഷത്തിനു തുടക്കമായി
1491058
Monday, December 30, 2024 6:45 AM IST
തിരുവനന്തപുരം: അഗോള സഭയില്‍ 2025 വര്‍ഷം ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലും ജൂബിലി വര്‍ഷാചരണത്തിനു തുടക്കമായി.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യ കാര്‍മികത്വത്തില്‍ സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്ത്രീഡ്രലില്‍ നടന്ന തിരുകര്‍മങ്ങളുടെ മധ്യേ ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ടാണ് ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്.
ഇതിനു മുന്നോടിയായി പാളയം കത്തീട്രല് ദേവാലയത്തിലെ വേളാങ്കണ്ണി മാതാ കുരിശടിയില്‍ ഫ്രാന്‍സീസ് പാപ്പായുടെ ജൂബിലി വിളംബരം അതിരൂപതാ ചാന്‍സലര്‍ ഫാ. ജോസ് വായിച്ചു.
ഇതോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ജൂബിലി ലോഗോ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ പ്രകാശനം ചെയ്തു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീര്‍ഥാടകരാകാം എന്നതാണ് ആപ്തവാക്യം. പ്രദേശിക സഭയായ അതിരൂപതയുടെ മദ്ധ്യസ്ഥയായ വിശ്രുദ്ധ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശദാബ്തിയോടനുബന്ധിച്ചാണ് ഈ വാക്യം തെരഞ്ഞെടുത്തത്.
ശുശ്രൂഷകളില്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, പാളയം ഇടവക വികാരി ഫാ. വില്‍ഫ്രഡ് തുടങ്ങിയവര്‍ പങ്കെടുത്തു.