ദുഷിച്ചു നാറിയ ഭരണവും നാറുന്ന നഗരവുമാണ് പിണറായി സർക്കാരിന്റെ സംഭാവന: കെ.മുരളീധരൻ
1491057
Monday, December 30, 2024 6:45 AM IST
നേമം : ദുഷിച്ചു നാറിയ ഭരണവും നാറുന്ന നഗരവുമാണ് പിണറായി വിജയൻ സർക്കാരിന്റെ സംഭാവനയെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ പ്രസ്താവിച്ചു.
പൂജപ്പുര മുടവൻമുകൾ റോഡിൽ ശുചിമുറി മാലിന്യം പൊട്ടി ഒഴുകിയിട്ട് അതിന് പോലും പരിഹാരം കാണാൻ കഴിയാത്ത മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് മുടവൻമുകൾ വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കത്താത്ത തെരുവുവിളക്കുകളും, ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്ന തെരുവുപട്ടികളും മാലിന്യക്കൂമ്പാരങ്ങളും ആണ് കോർപ്പറേഷന്റെ മുഖമുദ്രയെന്ന് അദ്ദേഹം ആക്ഷേപിച്ചു.വാർഡ് പ്രസിഡന്റ് ജയലാൽ അധ്യക്ഷത വഹിച്ചു.
മുടവൻമുകൾ രവി, കമ്പറ നാരായണൻ, കൈമനം പ്രഭാകരൻ, കെ.പി.അജിത്ത് ലാൽ, പി.സുഭാഷ് ചന്ദ്ര ബോസ്, തമലം കൃഷ്ണൻകുട്ടി, പി.നാരായണൻകുട്ടി, മുടവൻമുകൾ സതീഷ്, കരകുളം ശശി, തമലം സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.