ലോഡുമായി എത്തിയ ലോറി ഓടയുടെ സ്ലാബില്‍ കുടുങ്ങി
1491056
Monday, December 30, 2024 6:45 AM IST
വെള്ളറട: കശുവണ്ടി ഫാക്ടറിയിലേക്ക് ലോഡുമായി എത്തിയ ലോറി നിര്‍മാണത്തിലിരിക്കുന്ന റോഡിന്റെ ഓടയുടെ സ്ലാബില്‍ കുടുങ്ങി. മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.
സബ് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു. അമരമുള്ള കാരക്കോണം റോഡിലെ കുന്നത്തുകാല്‍ ജംഗ്ഷനും കൂനന്‍മല ജംഗ്ഷനും ഇടയ്ക്കുള്ള ഭാഗത്ത് ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം.
ഉയരം കൂടിയ ജാക്കികള്‍ ഉപയോഗിച്ച് ചെയ്സ് ഉയര്‍ത്തി ലോറി നീക്കം ചെയ്യാനുള്ള ശ്രമം ഇന്നലെ വൈകുന്നേരം പൂര്‍ത്തിയായി.
നാലുദിവസം മുമ്പ് സ്ഥാപിച്ച ഓടയുടെ സ്ലാബില്‍ അന്നുതന്നെ നിരവധി ചെറുവാഹനങ്ങള്‍ കുടുങ്ങിയിരുന്നെങ്കിലും കരാറുകാരന് കണ്ട ഭാവം നടിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വാഹനങ്ങള്‍ക്ക് കടക്കാനാകാത്ത അവസ്ഥയില്‍ ആയിട്ടും പ്രദേശത്ത് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിലും നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.