കോഴിക്കോട്: മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു.
കോഴിക്കോട് ഓമശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ നടക്കും.
Tags : Chettoor balakrishnan bjp