വൊസാർഡിന്റെ വാർഷികാഘോഷം നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്യുന്നു.
കട്ടപ്പന: സിഎംഐ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ വൊസാര്‍ഡ് 27-ാം വാര്‍ഷികം ആഘോഷിച്ചു.
കട്ടപ്പന വൊസാര്‍ഡ് ഹാളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ടോമി ആഘോഷം ഉദ്ഘാടനം ചെയ്തു. സ്കറിയ ജോസ് കാട്ടൂര്‍ മുഖ്യാതിഥിയായിരുന്നു.
ഡയറക്ടര്‍ ഫാ. ജോസ് ആന്റണി സിഎംഐ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം, എം.കെ. സുരേഷ്, ജോസ് സ്കറിയ, ചാക്കോച്ചന് അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. എബിന് ബേബി, മനോജ് മുട്ടത്ത്പാടം, കിരണ്‍, മെര്ലിന്, അഡ്വ. ഷിനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Wozard nattuvisesham local news