അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ മാർത്തോമാ ഭവൻ സംരക്ഷണ കൂട്ടായ്മ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാ
കൊച്ചി: മതമൈത്രിയും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നു ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.
കളമശേരി മാർത്തോമാ ഭവനോടനുബന്ധിച്ചുള്ള കോൺവെന്റിലെ കന്യാസ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്സ്) കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ മാർത്തോമാ ഭവൻ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാൻ ഒരു ശക്തിക്കും അവകാശമില്ലന്ന് അദ്ദേഹം പറഞ്ഞു. ആക്ട്സ് പ്രസിഡന്റ് ബിഷപ് ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് രൂപത അധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു,
മാർത്തോമാ സഭ വികാരി ജനറാൾ റവ. ഡോ. സി.എ. വർഗീസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, കേരള കോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, ആക്ട്സ് ഭാരവാഹികളായ കുരുവിള മാത്യൂസ്, സാജൻ വേളൂർ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.