ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: പഞ്ചായത്ത് വികസന സന്ദേശ യാത്രക്ക് ആനക്കാംപൊയിലിൽ തുടക്കമായി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, തിരുവന്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണ് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ജെ. ടെന്നിസൺ മുഖ്യപ്രഭാഷണം നടത്തി. ബോസ് ജേക്കബ്, ബാബു കളത്തൂർ, ഷൗക്കത്ത് കൊല്ലളത്തിൽ, ഷിനോയ് അടക്കാപ്പാറ, മില്ലി മോഹൻ, മനോജ് വാഴെപ്പറമ്പിൽ, രാജു അമ്പലത്തിങ്കൽ, അസ്ക്കർ ചെറിയമ്പലം, മഞ്ജു ഷിബിൻ എന്നിവർ പ്രസംഗിച്ചു.
Tags : UDF Local News Nattuvishesham Kozhikode