x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

രാ​സ ല​ഹ​രി​മ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍


Published: October 24, 2025 04:39 AM IST | Updated: October 24, 2025 04:39 AM IST

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ രാ​സ​ല​ഹ​രി മ​രു​ന്നു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി കെ.​എ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​തു. ചാ​വ​ക്കാ​ട് പു​ന്ന​യൂ​ര്‍​ക്കു​ളം ക​രി​പ്പോ​ട്ട് വീ​ട്ടി​ല്‍ നി​തി​ൻ (37), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പേ​രാ​മ്പ്ര ഇ​ര​വ​ട്ടൂ​ര്‍ അ​ന്‍​ഷി​ദ് (29), വേ​ളം പൂ​ള​ക്കോ​ല്‍ ത​റ​വ​ട്ട​ക​ത്ത് അ​മീ​ര്‍ (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​തി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 105.95 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ കൊ​ച്ചി​യി​ലെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.

അ​ന്‍​ഷി​ദ്, അ​മീ​ര്‍ എ​ന്നി​വ​രെ ര​വി​പു​രം ഭാ​ഗ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 12.9 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​വി​പു​രം ഭാ​ഗ​ത്ത് ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​നാ​ണ് അ​മീ​ർ. ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ര​നാ​ണ് അ​ന്‍​ഷി​ദ്. ഇ​രു​വ​രും ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​ത്.

Tags : Drug Case MDMA

Recent News

Up