x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രം നൽകുന്നതിനായി പ​രി​ഗ​ണി​ച്ച​ത് 56 പ​രാ​തി​ക​ള്‍


Published: October 24, 2025 06:00 AM IST | Updated: October 24, 2025 06:00 AM IST

മ​ഞ്ചേ​രി: തെ​രു​വു​നാ​യ ആ​ക്ര​മ​ണം​മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 56 ഹ​ര​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചു. ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി സെ​ക്ര​ട്ട​റി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ. ​ഡ​യ​ര​ക്ട​ര്‍, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യു​ള്ള സ്‌​ട്രേ ഡോ​ഗ് വി​ക്ടിം കോ​മ്പ​ന്‍​സേ​ഷ​ന്‍ റെ​ക്ക​മെ​ന്‍റേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ജി​ല്ല​യി​ലെ സി​റ്റി​ങ്ങി​ലാ​ണ് പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്.


ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി, മ​ഞ്ചേ​രി​യി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സി​റ്റി​ങ്ങി​ല്‍ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി എം.​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.​രേ​ണു​ക, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജി​ല്ലാ ജോ. ​ഡ​യ​ര​ക്ട​ര്‍ ഡോ.​സ​ക​രി​യ്യ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ.​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഡ​ബ്ല്യൂ.​പി. ന​മ്പ​ര്‍: 45100/2024 ഉ​ത്ത​ര​വു പ്ര​കാ​രം ഇ​നി​മു​ത​ല്‍ ജി​ല്ല​യി​ല്‍ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം നി​ജ​പ്പെ​ടു​ത്തു​ന്ന​ത് ഈ ​ക​മ്മി​റ്റി​യാ​യി​രി​ക്കും.


തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ മ​ഞ്ചേ​രി​യി​ലെ ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​യി​ലോ ഏ​റ​നാ​ട് താ​ലൂ​ക്ക് നി​യ​മ​സേ​വ​ന ക​മ്മി​റ്റി​യി​ലോ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഹ​ര​ജി ന​ല്‍​കാ​വു​ന്ന​താ​ണ്. നി​ല​വി​ല്‍ ജ​സ്റ്റി​സ് സി​രി​ജ​ഗ​ന്‍ ക​മ്മി​റ്റി മു​ന്‍​പാ​കെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ലെ 283 ഹ​ര​ജി​ക​ള്‍ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്കാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Dog

Recent News

Up