കൊച്ചി: സ്ഥാനാർഥിയാകാൻ സമീപിച്ചെന്ന ട്വന്റി 20 നേതാവ് സാബു എം. ജേക്കബിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ. വില കുറഞ്ഞ രാഷ്ട്രീയ ആരോപണമാണെന്നും സാബുവിനെ വെല്ലുവിളിക്കുന്നുവെന്നും ശ്രീനിജൻ പറഞ്ഞു.
മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള നാടകമാണ് സാബുവിന്റേത്. നേരിട്ട് വന്ന് വികസനം കാണിച്ചു തരൂ എന്നും ശ്രീനിജിൻ ആവശ്യപ്പെട്ടു.
ട്വന്റി 20 സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ സമീപിച്ചെന്നും സി.എന്‍. മോഹനനും, പി. രാജീവും രസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് സാബു എം. ജേക്കബ് ആരോപിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കണ്വന്ഷന് കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും സാബു ജേക്കബ് വിമര്‍ശിച്ചു.
Tags : keralaelectioncommission voterslist electionnomination