പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കീരുകുഴി സെന്റ് മേരീസ് ഓള്‍ഡേജ് ഹോമില്‍ നടത്തിയ പാലിയേറ്റീവ് സ്നേഹ സംഗമം പ്രസിഡന്റ് എസ്.രാജേന്ദ്രപ്സദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുഖേന ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് പാലിയേറ്റീവ് സംഗമം നടത്തുന്നത്.
പഞ്ചായത്തില്‍ 168 കിടപ്പു രോഗികള്‍ക്ക് പരിചരണം നല്കുന്നു. രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്‍ഷം കുറയ്ക്കാനാണ് സംഗമം നടത്തുന്നത്. പദ്ധതിക്കായി 18 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി വിദ്യാധരപ്പണിക്കർ, അംഗം അംബിക ദേവരാജൻ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഐഷ എസ്.ഗോവിന്ദ്, ഡോ. മാന്‍സി അലക്സ്, ഡോ. സുമി സുരേന്ദ്രൻ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ചു, പിഎച്ച്എന്‍ ലീജ, ജെഎച്ച്ഐമാരായ വിനോദ്, അജയകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Palliative Care Pandalam