പയ്യാവൂർ: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസിന്റെ നാമത്തിലുള്ള മുത്താറിക്കുളം തീർഥാടന പള്ളിയിലെ തിരുനാൾ മതസൗഹാർദം പകരുന്ന ആഘോഷമായി. തിരുനാളിൽ പങ്കെടുക്കാൻ പള്ളിയിലെത്തിയവർക്കെല്ലാം മധുരം നൽകി സമീപത്തെ ചാമക്കാല്‍ ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ സാഹോദര്യം പങ്കുവച്ചു.
കഴിഞ്ഞ 17 ന് തുടങ്ങിയ തിരുനാളാഘോഷങ്ങളിലെ പ്രധാന ദിനമായ ഇന്നലെ നടന്ന ചടങ്ങുകളിലാണ് ക്ഷേത്രം ഭാരവാഹികൾ സൗഹൃദ സാന്നിധ്യമറിയിച്ചത്. പ്രസിദ്ധമായ ചാമക്കാല്‍ മീനപ്പൊങ്കാല ആഘോഷവേളയിൽ പള്ളിയിൽ നിന്ന് സ്നേഹനിർഭരമായ സഹകരണങ്ങള്‍ ക്ഷേത്രത്തിലേക്കും നൽകിയിരുന്നു.
ഇടവക വികാരി ഫാ. നോബിള്‍ ഓണംകുളം അമ്പലക്കമ്മിറ്റി ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങൾ സ്വാഗതം ചെയ്ത് അഭിനന്ദനം അറിയിച്ചു.
സഹവികാരി ഫാ. ജോമൽ കോന്നൂര്‍, പാരിഷ് കോ-ഓർഡിനേറ്റര്‍ വില്‍സണ്‍ തുരുത്തേല്‍ തുടങ്ങിയവരോടൊപ്പം ക്ഷേത്രം പ്രസിഡന്റ് തലച്ചിറ സുരേന്ദ്രന്, സെക്രട്ടറി രാഘവന് തെങ്ങുംപള്ളിഎന്നിവരും സ്നേഹ സൗഹൃദ മധുരവിതരണത്തിന് നേതൃത്വം നല്കി.
Tags :