അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് മേരീസ് കോളജിലെ കലാ-സാംസ്കാരിക പ്രസ്ഥാനയായ മലയാളവേദിയുടെ 27-ാം വാർഷികാഘോഷം ശ്രദ്ധേയമായി. സിഎഫ്ഐസി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.വർഗീസ് കൊച്ചുപറമ്പിൽ വാർഷികം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സി.എം.ഡെന്നി ആധ്യക്ഷ്യം വഹിച്ചു. നാടൻപാട്ട് കലാകാരനും അഭിനേതാവുമായ സുരേഷ് തിരുവാലി മുഖ്യാതിഥിയായി.
സെൻ്റ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പൽ ഫാ.നന്നം പ്രേംകുമാർ, മലയാളവേദി സ്ഥാപക കോ-ഓർഡിനേറ്ററും പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ മനോജ് വീട്ടുവേലിക്കുന്നേൽ, പിടിഎ വൈസ് പ്രസിഡൻ്റ് ഷിബു ചെറിയാൻ, മലയാളവേദി കോ-ഓർഡിനേറ്റർ കെ.പി.ബിജി, സ്റ്റാഫ് സെക്രട്ടറി സെയ്താലി കക്കാട്ടിൽ, യൂണിയൻ ചെയർമാൻ പി.പി.മുഹമ്മദ് ഷാമിൽ, വൈസ് പ്രിൻസിപ്പൽ ഫാ.ചാക്കോ കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടുമേളം, മലയാളവേദി നൃത്തസംഘത്തിലെ അൻപതോളം കുട്ടികൾ അണിനിരന്ന ഫ്യൂഷൻ ഡാൻസ്, കോളജിലെ ഗായകസംഘമായ മലയാള മാധുരി ഒരുക്കിയ ഗാനമേള എന്നിവ ആഘോഷ പരിപാടികൾക്കു കൊഴുപ്പേകി.
Tags : Malappuram