പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ.ജിനു സഖറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർ പേഴ്സൺ ഡോ.ജിനു സക്കറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ബി. അനീഷ്, മറിയാമ്മ ഏബ്രഹാം, ലിജി ആർ.പണിക്കർ, ബിനിൽ കുമാർ ജിനു തൊമ്പുംകുഴി വിജി നൈനാൻ, രാജു പുളിമ്പള്ളിൽ, വിശാഖ് വെൺപാല, ആർ. രാജലക്ഷ്മി, അരുന്ധതി അശോക്, വിവേക് വി.നാഥ്, സെക്രട്ടറി എം.ഷീനാമോൾ എന്നിവർ പ്രസംഗിച്ചു.
Tags : Kerala Festival Pathanamthitta