പേരൂർക്കട: തിരുവനന്തപുരം പൂജപ്പുരയിലെ ഭാരതീയ വിദ്യാഭവൻ കോളജിന് സുവർണനേട്ടം. ഭാരതീയ വിദ്യാഭവൻ ജേണലിസം കോഴ്സിന്റെ ഫലപ്രഖ്യാപനത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയാണ് കോളജ് ഒന്നാം സ്ഥാനം നേടിയത്.
94.57 ശതമാനം മാർക്കോടെ ഒന്നാം റാങ്കും കുലപതി ഗോൾഡ് മെഡലും രാഖി രാജീവ് സ്വന്തമാക്കി. 94 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും സിൽവർ മെഡലും സ്വന്തമാക്കിയത് എസ്. കൃഷ്ണപ്രിയയാണ്.
91.14 ശതമാനം മാർക്കോടെ ടി. കെ.ആറ്റബി കോളജിനു വേണ്ടി മൂന്നാം റാങ്ക് കരസ്ഥമാക്കി. തുടർച്ചയായി രണ്ടാംതവണയാണ് തിരുവനന്തപുരം കേന്ദ്രം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. 27ന് ഭാരതീയ വിദ്യാഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു അവാർഡുകൾ വിതരണം ചെയ്യും. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.