x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി പി​ടി​യി​ൽ


Published: October 24, 2025 06:24 AM IST | Updated: October 24, 2025 06:24 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​നാ​ട് കൊ​ച്ചാ​ലും​മൂ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ൽ 34.789 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ, 0.662 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ യു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി ലാ​ൽ ച​ൻ ബാ​ഡ്സ,(25 ) പി​ടി​യി​ലാ​യി. മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യ വ​ക​യി​ൽ കി​ട്ടി​യ 6280 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

വി​പ​ണി​യി​ൽ 1.75 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.​ക​ഴി​ഞ്ഞ മാ​സ​വും കൊ​ച്ചാ​ലും മൂ​ട് ഭാ​ഗ​ത്ത് നി​ന്നും എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി എ​ട്ടു​ഗ്രാം ബ്രൗ​ൺ ഷു​ഗ​റു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ഘു ,സി​പി​ഒ മാ​രാ​യ കി​ഷോ​ർ, അ​ജ​യ​ഘോ​ഷ്, ഗോ​ഡ് വി​ൻ, നി​ധി​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​ജി എ​സ് ഗോ​പി​നാ​ഥ് , അ​ബ്ദു​ൾ മ​നാ​ഫ് എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : brown sugar Police

Recent News

Up