ഏറ്റുമാനൂർ നഗരസഭാ കാര്യാലയത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ ദീപം തെളിക്കുന്നു.
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ കാര്യാലയത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, കൗൺസിലർമാരായ വി.എസ്. വിശ്വനാഥൻ, അജിത ഷാജി, ബീന ഷാജി, വിജി ജോർജ്, ഡോ. എസ്. ബീന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിബി ചിറയിൽ, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ,
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, മുൻ നഗരസഭാ ചെയർമാൻമാരായ ജയിംസ് തോമസ്, ജോയി ഊന്നുകല്ലേൽ, ജോർജ് പുല്ലാട്ട്, നഗരസഭാ സെക്രട്ടറി ബിനുജി ജി, അസിസ്റ്റന്റ് എൻജിനിയർ ആരിഫ എന്നിവർ പ്രസംഗിച്ചു.
Tags : Ettumanoor Local News Nattuvishesham Kottayam