കുമരകം പഞ്ചായത്തംഗം ദിവ്യാ ദാമോരന്റെ കുടുംബ വീട് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശിച്ചപ്പോൾ.
കുമരകം: കിഫ്ബി ഉദ്യോഗസ്ഥർ പൊളിച്ച പഞ്ചായത്ത് അംഗത്തിന്റെ കോണത്താറ്റ് പാലത്തിനു സമീപത്തുള്ള കുടുംബവീടും കാരിക്കത്തറ ലാബും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശിച്ചു. കോടതി പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തീർപ്പുണ്ടാകുന്നതിന് മുമ്പ് നടത്തിയ പൊളിക്കൽ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുമെന്നും നിയമപരമായി നേരിടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു, നേതാക്കളായ എ.വി. തോമസ് ആര്യപള്ളി, സലീമ ശിവാത്മജൻ, കുഞ്ഞച്ചൻ വേലിത്തറ, വി.എസ്. പ്രദീപ് കുമാർ, മെംബർമാരായ പി.കെ. മനോഹരൻ, ദിവ്യ ദാമോദരൻ എന്നിവരും ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
Tags : DCC Local News Nattuvishesham Kottayam