x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പൂ​ച്ച​ട്ടി​യി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി കുരുന്നുകൾ


Published: October 24, 2025 06:40 AM IST | Updated: October 24, 2025 06:40 AM IST

കൊ​ല്ലം: അ​മൃ​തു​കു​ള​ങ്ങ​ര മു​ണ്ട​യ്ക്ക​ൽ ഈ​സ്റ്റ് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. ‘കൂ​ട്ടു​കൂ​ടാം ഹ​രി​ത ച​ങ്ങാ​തി​ക്കൊ​പ്പം’എ​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ 50 പൂ​ച്ച​ട്ടി​ക​ളി​ൽ പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു.

വ​ഴു​ത​ന, പ​ച്ച​മു​ള​ക്, വെ​ണ്ട, ത​ക്കാ​ളി തു​ട​ങ്ങി സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ന​ട്ട​ത്. തൈ​ക​ളു​ടെ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ൾ കു​ട്ടി​ക​ൾ ജൈ​വ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തും. ജൈ​വ കൃ​ഷി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

അ​മൃ​ത​ല​യ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​സ​ന്ന​കു​മാ​റും പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്.​ല​ളി​താ​ഭാ​യി​യും ചേ​ർ​ന്ന് ആ​ദ്യ പ​ച്ച​ക്ക​റി​ത്തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഡി.​ഡി​ക്‌​സ​ൺ, എ​സ്.​സു​മി​ന, ഗ്രേ​സ് മൈ​ക്കി​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Vegetable Students

Recent News

Up