കോഴിക്കോട് : വില്പനയ്ക്കായി കൊണ്ടുവന്ന 31.390 ഗ്രാം കഞ്ചാവുമായി രാമനാട്ടുകര ചാത്തംപറമ്പ് ബിസ്മില്ല വീട്ടില്‍ റസാക്ക് (60) പിടിയില്‍. പരുത്തിപ്പാറ ഫറൂഖ്കോളജ് സ്കൂളിനു സമീപത്തുവച്ച് ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നു വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്പന നടത്താനാണെന്ന് കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ സജിനി, റിനീഷ് എന്നിവരുടെ േനതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് െചയ്തത്.