മാതൃവേദി ദ്വാരക മേഖലയുടെ നേതൃത്വത്തിൽ വിളന്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലേക്ക് നടത്തിയ ജപമാല റാലി.
മാനന്തവാടി: സീറോ മലബാർ മാതൃവേദി ദ്വാരക മേഖലയുടെ നേതൃത്വത്തിൽ വിളന്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലേക്ക് ജപമാല റാലി നടത്തി.
മേഖലയിലെ ഒന്പത് ഇടവകകളിൽനിന്നുള്ള അമ്മമാർ റാലിയിൽ അണിനിരന്നു. സിസ്റ്റർ മെലിന്റ്, വിജി ഇല്ലിമൂട്ടിൽ, സോണിയ തുടങ്ങിയവർ നേതൃത്വം നൽകി. റാലിക്കുശേഷം വിളന്പുകണ്ടം ഇടവക വികാരിയും മാതൃവേദി മേഖല ഡയറക്ടറുമായ ഫാ. മാത്യു മാടപ്പള്ളിക്കുന്നേൽ വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നുചേർന്ന അനുമോദനയോഗത്തിൽ മാതൃവേദി മേഖല പ്രസിഡന്റ് സുജിത പൈനാടത്ത് അധ്യക്ഷത വഹിച്ചു.
ഫാ. മാത്യു മാടപ്പള്ളിക്കുന്നേൽ, മാതൃവേദി രൂപത ഡയറക്ടർ ഫാ. ബിനു വടക്കേൽ, ദ്വാരക ഫൊറോന വികാരി ഫാ. മാത്യു മൂത്തേടം, മാതൃവേദി മുൻ മേഖല ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ എലവനപ്പാറ എന്നിവർ പ്രസംഗിച്ചു. മാതൃവേദി മേഖല സെക്രട്ടറി സിമി പുത്തേൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലോഗോസ് ക്വിസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെയും ബൈബിൾ പുതിയനിയമം പകർത്തിയെഴുതിയ അമ്മമാരെയും വിവിധ മത്സര വിജയികളയെും ആദരിച്ചു. ഇവർക്ക് സമ്മാനം നൽകി. ബിൻസി പുളിയംമാക്കിൽ ജോയിസ് തലച്ചിറയിൽ എന്നിവർ സംസാരിച്ചു.
Tags : Matrivedi Dwarka Wayanad