ഹരിത നൈപുണ്യ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയത്തിൽ മന്ത്രി ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസി
കൽപ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയം പട്ടികവർഗ വിദ്യാർഥികൾക്ക് നടപ്പിലാക്കിയ ഹരിത നൈപുണ്യ പരിശീലനം പണിയ സമുദായത്തിലെ 11 പേർ പൂർത്തിയാക്കി.
ഇവർക്ക് ബംഗളൂരു ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ലഭിച്ചു. നഴ്സറി പരിപാലനം, ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ഭാഷ പ്രാവീണ്യം, നേതൃപാടവം തുടങ്ങിയ വിഷയങ്ങളിൽ ആറുമാസത്തെ പരിശീലനമാണ് വിദ്യാർഥികൾ പൂർത്തിയാക്കിയത്. പോണ്ടിച്ചേരി "ആരോ’വിൽ ഒരു മാസത്തെ പരിശീലനവും ലഭിച്ചു. സർട്ടിഫിക്കറ്റും മെഡലും പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു വിതരണം ചെയ്തു.
വിദ്യാർഥികളെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒ സന്തോഷ്, മുനിസിപ്പൽ കൗണ്‍സിലർ ഡി. രാജൻ,
ജില്ലാ പ്ലാനിംഗ് ഓഫീസർ എം. കലാമുദീൻ, ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതി അധ്യക്ഷൻ ടി.സി. ജോസഫ്, ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിയിലെ ലത, കേശവൻ, വിദ്യാർഥി പ്രതിനിധികളായ സൗമ്യ, ശ്രേയ, വിശാഖ്, ഡോ. സൗമ്യ സ്വാമിനാഥൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ധന്യ എന്നിവർ പ്രസംഗിച്ചു. അടുത്ത ബാച്ചിന്റെ പ്രവേശനം നവംബറിൽ നടത്തുമെന്ന് ഗവേഷണ കേന്ദ്രം മേധാവി ഡോ.നീരജ് ജോഷി പറഞ്ഞു.
Tags : green diplomas Wayanad Paniya