പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷം കൊ​ടു​ങ്ങ​ല്ലൂ​രി​ൽ
Friday, July 5, 2024 12:47 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​വി​യും ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യി​ രു​ന്ന പി. ​ഭാ​സ്ക​ര​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന്മ​നാ​ ടാ​യ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ന​ട​ക്കും. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, പി. ​ഭാ​സ്ക​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ ടെ​യാ​ണ് പ​ണി​ക്കേ​ഴ്സ് ഹാ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ ചെരു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​പി. അ​ബൂ​ബ​ക്ക​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​വി​യും നി​രൂ​പ​ക​നു​മാ​യ ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ പു​ഷ്പ​വ​തി, പി. ​ഭാ​സ്ക​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​സി. വി​പി​ൻ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സി.​എ​സ്. തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​രം​ഭി​ക്കു​ന്ന സെ​മി​നാ​റി​ൽ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​വി​ധാ​യ​ക​ൻ ക​മ​ൽ, ക​രി​വെ​ള്ളൂ​ർ മു​ര​ളി, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പി.​ഭാ​സ്ക​ര​നെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. വൈകീട്ട് അഞ്ചിന് പി. ​ഭാ​സ്ക​ര​ൻ ഫൗ​ണ്ടേ​ഷൻ അവ തരിപ്പിക്കുന്ന" മഞ്ഞണിപ്പൂനിലാവ്' ഗാനസ ന്ധ്യ ഉണ്ടായിരിക്കും.