ഹ​രി​ത​ക​ർ​മസേ​നാം​ഗ​ത്തി​നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ചെ​യ​ർ​മാ​നെ ഏ​ൽ​പ്പി​ച്ചു
Sunday, July 7, 2024 7:29 AM IST
ചാ​ല​ക്കു​ടി: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ഹ​രി​ത​ക​ർ​മസേ​നാം​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ ഏ​ൽ​​പ്പി​ച്ചു മാ​തൃ​ക​യാ​യി. ന​ഗ​ര​സ​ഭ​യു​ടെ ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വേ​സ്റ്റ് ബി​ന്നി​ൽ​നി​ന്നു ഹ​രി​ത​ക​ർ​മസേ​ന​യി​ലെ മാ​ധ​വി​ക്കു സ്വ​ർ​ണ​മോ​തി​രം ക​ള​ഞ്ഞു​കി​ട്ടി​യ​ത്. മോ​തി​രം ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജി​നെ ഏ​ൽ​പ്പി​ച്ചു.

റോ​സി​ലി, നി​ഷ മ​നോ​ജ് എ​ന്നീ ഹ​രി​ത​ക​ർ​മസേ​നാം​ഗ​ങ്ങ​ളും മാ​ധ​വി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ഒ​രു​മി​ച്ചെ​ത്തി​യാ​ണു മോ​തി​രം ചെ​യ​ർ​മാ​നെ ഏ​ൽ​പ്പി​ച്ച​ത്. ഉ​ട​മ​സ്ഥ​ർ എ​ത്തി​യാ​ൽ മോ​തി​രം കൈ​മാ​റും.