ബിജെപി ​കൊ​ര​ട്ടി മ​ണ്ഡ​ലം ക​മ്മ​ിറ്റി പ്ര​തി​ഷേ​ധധ​ർ​ണ നടത്തി
Saturday, July 6, 2024 1:31 AM IST
കൊ​ര​ട്ടി: ജി​ല്ലാ പ്ര​സി​ഡ​ന്‍റിനു നേരെ പോ​ലീ​സ് ക​ള്ള​ക്കേ​സെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് ബിജെ പി കൊ​ര​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി.

ബിജെപി ​സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​പി. ജോ​ർ​ജ് ഉ​ദ് ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സ​ജീ​വ് പ​ള്ള​ത്ത് അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​എ. സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. മു​കേ​ഷ്, എ​സ്.​സി. മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി. സി​ജു, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി​ന്ധു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​നി മ​നോ​ജ്, ബി​ജു, ടി.​ഡി പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.