ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, July 7, 2024 7:30 AM IST
എ​രു​മ​പ്പെ​ട്ടി: ഭാ​ര്യയെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും ആ​ക്ര​മി​ച്ച് പ​രിക്കേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ള്ള​റ​ക്കാ​ട് ചി​റ​മ​നേ​ങ്ങാ​ട് ചീ​രാം​പ​റ​മ്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഷെ​രീ​ഫി (38)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​ന്തം പി​താ​വി​നൊ​പ്പം ബ​ന്ധു​വീ​ട്ടി​ൽപോ​യി വൈ​കി​യെ​ത്തി​യതിന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ഭാ​ര്യ ശ​രീ​ഫ​യെ ഇ​രു​മ്പുവ​സ്തുകൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഭാ​ര്യാ​മാ​താ​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ടി കൊ​ണ്ട് ര​ക്തംവാ​ർ​ന്ന ശ​രീ​ഫ​യെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. പ്ര​തി ഷെ​രീ​ഫി​നെ റി​മാ​ൻഡ് ചെ​യ്തു.